നാറാത്ത്: തെരുവു നായ ശല്യത്തിനെതിരെ നാറാത്ത് പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കഴിഞ്ഞ ദിവസം പുല്ലൂപ്പിയില്‍ തെരുവു നായയുടെ കടിയേറ്റ വയോധികയായ യശോദയുടെ മുഴുവന്‍ ചികിത്സാ ചിലവും വഹിക്കുക, തെരുവു നായകള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പരിപാടി ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. സി.കെ.ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മോഹനാംഗ മാരാര്‍, നികേത് നാറാത്ത്, സജേഷ് കല്ലേന്‍, കെ. ഇന്ദിര, കെ.എം.ഗംഗാധരന്‍, പി.ഹൈറുന്നീസ, എന്‍.ഇ. ഭാസ്‌കര മാരാര്‍, മനീഷ് കണ്ണോത്ത് എന്നിവര്‍ സംസാരിച്ചു.
Post a Comment