കോറളായി: അന്താരാഷ്ട്രലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കോറളായി ഗവൺമെന്റ് എൽ.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സുംബ Bring സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം നടത്തി.
അധ്യാപകരും രക്ഷിതാക്കളും ഒത്തു ചേർന്ന് ലഹരി വിരുദ്ധ ചങ്ങല സംഘടിപ്പിച്ചു പരിപാടി വാർഡ് മെമ്പർ സുചിത്ര എ.പി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്യാമ്പെയ്ന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങും മുഖ്യമന്ത്രിയുടെ സന്ദേശവും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ലൈവായി കുട്ടികൾക്ക് കാണിച്ച് കൊടുത്തു. നാട്ടുകാരും അധ്യാപകരും ചേർന്ന് സ്കൂൾ പരിസരത്ത് Yellow line Campain നടത്തി.
Post a Comment