എം.കെ.ഹരിദാസന്‍(റിപ്പോര്‍ട്ടര്‍)
മയ്യിലിന്റെ ജനകീയ വൈദ്യകുലപതി ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിക്ക് ശതാഭിഷേകം: സംഘാടക സമിതി യോഗം നാളെ 22 ന്
മയ്യില്‍: ആതുര സേവന രംഗത്ത് ആറ് പതിറ്റാണ്ട് കാലം കര്‍മ നിരതനായ വൈദ്യകുലപതി ഡോ. ഇടൂഴി ഭവദാസന്‍ നമ്പൂതിരിക്ക് ശതാഭിഷേകവും ആദരസമര്‍പ്പണവും സംഘടിപ്പിക്കുന്നു. ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ആന്‍ഡ് ചാരിറ്റിബിള്‍ സൈസൈറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഭവദാസന്‍ നമ്പൂതിരി മയ്യില്‍ എന്ന ഗ്രാമത്തെ ദേശീയവും അന്തര്‍ദേശീവുമായ തലത്തില്‍ രേഖപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ പരിഗണിച്ച് പൗരാവലിയും സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലത്തിലുള്ളവരുടെ നേതൃത്വത്തില്‍ 2025 ആഗസ്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായുള്ള സംഘാടക സമിതി യോഗം 22-ന് ഞായറാഴ്ച മയ്യില്‍ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ നടത്തും.
Post a Comment