Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി വനിതാ ഗ്രൂപ്പ് ഓണത്തിന് സ്വന്തം പൂവ്: നടീല്‍ ഉദ്ഘാടനം

പഴശ്ശി വനിതാ ഗ്രൂപ്പ് ഓണത്തിന് സ്വന്തം പൂവ്: നടീല്‍ ഉദ്ഘാടനം

കുറ്റിയാട്ടൂര്‍: ജില്ലാ പഞ്ചായത്ത്, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന ഓണത്തിനൊരു കൊട്ടപ്പൂവ് പദ്ധതിയുടെ കുറ്റിയാട്ടൂര്‍ പഴശ്ശിയിലെ നടീല്‍ ഉത്സവം പഞ്ചായത്തംഗം യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ഗ്രേഷ്യസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. വനിതാ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വാടാര്‍ മല്ലി, ചെണ്ടു മല്ലി തുടങ്ങിയവയാണ് കൃഷിയിറക്കുന്നത്. കൃഷി ഓഫീസര്‍ സുരേഷ്ബാബു, പി.പി. രാജന്‍, ടി.ഒ. നാരായണന്‍കുട്ടി, കേശവന്‍ നമ്പൂതിരി, ഋഷികേശന്‍ നമ്പൂതിരി, ആര്‍.വി. നാരായണന്‍, പി.കെ.ശ്രീജ, പി.പി.രശ്മി തുടങ്ങിയവര്‍ സംസാരിച്ചു.



0/Post a Comment/Comments