കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പിറന്നാളാഘോഷവും വടക്കേകാവിൽ പൂജയും 2 ന് ബുധനാഴ്ച
കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുനാൾ പിറന്നാളും വടക്കേക്കാവിൽ വിശേഷാപൂജയും മിഥുനമാസത്തിലെ ഉത്രം നാളായ ജൂലൈ 2 ബുധനാഴ്ച തന്ത്രി മുഖ്യൻ: ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും.
രാവിലെ 5.30 മുതൽ ഗണപതി ഹോമം, ഉഷ പൂജ, നവകപൂജ നവകാഭിഷേകം, ഉച്ചപൂജ
വടക്കേക്കാവിൽ പഞ്ച പുണ്യാഹം, കലശപൂജ, കലശാഭിഷേകം, വിശേഷാൽ ദേവീപൂജ എന്നിവ നടക്കും.
വർഷത്തിൽ ഈ പുണ്യദിനത്തിൽ മാത്രമാണ് വടക്കേ കാവിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദനീയമായിട്ടുള്ളത്.
വിശേഷാൽ പൂജകൾക്ക് മുൻകൂട്ടി രശീതി ചെയ്യാവുന്നതാണ്.
വിശേഷാൽ ശാസ്താപൂജ- 100 രൂ.
ദേവീപൂജ -100 രൂ.
Post a Comment