![]() |
| മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു. |
മയ്യില്‍: ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം നടത്തി. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് സി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ. മനോജ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകന്‍ മനോജ് മണ്ണേരി, മദര്‍ പിടിഎ പ്രസിഡന്റ് കെ.കെ. ജിഷ, കെ.സി. പത്മനാഭന്‍, സ്റ്റാഫ് സെക്രട്ടറി കെ.സി.സുനില്‍, കെ.കെ. വിനോദ്കുമാര്‍, ഷാജി കുണ്ടന്‍, സി.വി. ഹരീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മധുര വിതരണവും നടത്തി.

Post a Comment