Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് 15000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ ബസ് പാർക്കിംഗ് ഗ്രൗണ്ടിൽ തള്ളിയതിനുമായി രണ്ട് കേസുകളിൽ 15000 രൂപ പിഴ ചുമത്തി.കണ്ടോത്ത് പ്രവർത്തിച്ചു വരുന്ന കെ. വി ആർ ടാറ്റായുടെ സർവീസ് സെന്ററിൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ മലിന ജല സംസ്ക്കരണ സംവിധാനം പ്രവത്തിപ്പിക്കാതെ  മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. സ്ഥാപനത്തിന് 10000 രൂപ പിഴ ചുമത്തുകയും മലിനജല സംസ്ക്കരണ സംവിധാനം കൃത്യമായ ഇടവേളകളിൽ പ്രവർത്തിപ്പിച്ചു മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കണം എന്ന് നിർദേശം നൽകി.സ്‌ക്വാഡ് പെരുമ്പയിൽ ബാംഗ്ലൂർ, എറണാകുളം തുടങ്ങിയ റൂട്ടുകളിൽ ലോങ്ങ്‌ സർവീസ് പോകുന്ന ബസ്സുകൾ പാർക്ക്‌ ചെയ്യുന്ന ഗ്രൗണ്ടിൽ നടത്തിയ പരിശോധനയിൽ ഗ്രൗണ്ടിന്റെ പലയിടങ്ങളിലായി പ്ലാസ്റ്റിക് അടക്കമുള്ള നിരവധി മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും വലിച്ചെറിഞ്ഞതായും കത്തിച്ചതായും കണ്ടെത്തി. പരിസരപ്രദേശങ്ങളിൽ നിരവധി മദ്യ കുപ്പികളും വാഹനങ്ങളുടെ മുൻവശത്തെ ചില്ലുകളുമടക്കം കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. പാർക്കിംഗ് ഏരിയയുടെ ഉടമയ്ക്ക് സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങൾ സംഭവസ്ഥലത്തു നിന്ന് നീക്കം ചെയ്ത് തരം തിരിച്ചു ഹരിതകർമ്മ സേനയ്ക്ക് കൈമാറാനുള്ള നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനീഷ് ലാൽ എ തുടങ്ങിയവർ പങ്കെടുത്തു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്