Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

കൊളച്ചേരി യു.പി. സ്‌കൂളില്‍ 'മധുരം മലയാളം'

ഇ.ടി.കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണക്ക് മകള്‍ സി.ഒ. ശ്യാമള ടീച്ചറുടെ സഹകരണത്തോടെ കൊളച്ചേരി യു.പി.സ്‌കൂളില്‍ തുടങ്ങിയ മധുരം മലയാളം പദ്ധതി സ്‌കൂള്‍ ലീഡര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്യുന്നു.
കൊളച്ചേരി:  കൊളച്ചേരി യു.പി.സ്‌കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി.  പെരുമാച്ചേരി യു.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇ.ടി.കൃഷ്ണന്‍ മാസ്റ്ററുടെ സ്മരണക്ക് മകളും സ്‌കൂളില്‍ മുന്‍ പ്രഥമാധ്യാപികയുമായ സി.ഒ.ശ്യാമളയും ഭര്‍ത്താവ് സി. ശ്രീധരന്‍ മാസ്റ്റരും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സി.ഒ.ശ്യാമള സ്‌കൂള്‍ പ്രഥമാധ്യാപിക എം.താരാമണി, സ്‌കൂള്‍ ലീഡര്‍ റജഫാത്തിമ എന്നിവര്‍ക്ക് പത്രം നല്‍കി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി എം.നിഷ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ എം.കെ. ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു. ഒ.എം.സുജാത, എം.ശങ്കരനാരായണന്‍, എ.സഹീര്‍, എം.ശ്രീജ, പി.പി.പ്രതിഭ, എം.അബ്ദുള്ള, എ.വി.പ്രീത, മാതൃഭൂമി പ്രതിനിധി ഒ.ശരത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്