Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുസ്തകo വാങ്ങാനായി സ്കൂളുകളിൽ ഉത്സവപ്രതീതി: പ്രവേശനോത്സവം ജൂൺ രണ്ടിന്

പുസ്തകo വാങ്ങാനായി സ്കൂളുകളിൽ ഉത്സവപ്രതീതി: പ്രവേശനോത്സവം ജൂൺ രണ്ടിന്

മയ്യിൽ ഇടുഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂളിൽ പൂസ്തകം വാങ്ങാനായെത്തിയവർ

മയ്യിൽ: പുതിയ അക്കാദമിക വർഷാരംഭത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ രക്ഷിതാക്കളും വിദ്യാർഥികളും കൂട്ടത്തോടെയെത്തിയത് ഉത്സവപ്രതീതി ഉളവാക്കി. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിൽ വിതരണം ചെയ്യുന്ന സൗജന്യ പാഠപുസ്തകം വാങ്ങുന്നതിനും സ്കൂൾ ശുചീകരണത്തിനും മറ്റുമായാണിവർ എത്തിയത്. എൻ.സി.സി, എസ്.പി.സി., ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ്, ഭാരത് ഗൈഡ്സ് തുടങ്ങിയ ക്ളബുകളാണ് സ്കൂൾ പ്രവേശനോത്സത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്. ക്ലാസ് ശുചീകരണം, സ്കൂൾ പരിസര ശുചീകരണം, പുസ്തക വിതരണം തുടങ്ങിയവും നടത്തി. ഈ വർഷം വിദ്യാലയങ്ങളിലെ ആദ്യ ദിവസങ്ങളിൽ നടക്കേണ്ട സൻമാർഗ്ഗ പരിശീലനവുമായി ബന്ധപ്പെട്ട്  ജൂൺ ഒന്ന് കടപ്പാട് എന്ന പേരിൽ രക്ഷിതാക്കളും വിദ്യാർഥികളുമായി ചേർന്നുള്ള ചിത്രം, കുറിപ്പ്, സംഭാഷണം എന്നിവ  സ്ററുഡന്റ് പോലീസ് കേഡറ്റുകൾ സി.പി.ഒ. മാർക്ക് അയച്ചു കൊടുക്കും. മികച്ച പടവും അടിക്കുറിപ്പിനും സമ്മാനങ്ങളും ഏർപ്പെടുുത്തിയതായി സി.പി.ഒ. പി.വി. പ്രസീത, പി.ജഷ്മ എന്നിവർ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്