കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ E.M.S മന്ദിരത്തിൽ "വർണ്ണക്കൂടാരം" കുട്ടികളുടെ നിശാ ക്യാമ്പ് സംഘടിപ്പിച്ചു. വായനശാല ബാലവേദി പ്രസിഡണ്ട് എലേന.S.Mന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീ.കെ. പി. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപികയായ വി.വിമല ടീച്ചർ ആണ് ക്യാമ്പ് നയിച്ചത്. വായനശാല ബാലവേദി സെക്രട്ടറി അന്വയ്. എം.സ്വാഗതവും ജോയിൻ സെക്രട്ടറി ശ്രീദർശ്.കെ. കെ.നന്ദിയും പ്രകാശിപ്പിച്ചു.
Post a Comment