കണ്ണൂർ: രാജൻ അഴീക്കോടൻ രചിച്ച് ബ്ലൂ ഇങ്ക് ബുക്സ് പ്രസിദ്ധീകരിച്ച നോവൽ 'ശ്രേഷ്ഠം' പ്രകാശനം ചെയ്തു. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ വിനായക ഫൗണ്ടേഷൻ മുൻ ജനറൽ സെക്രട്ടറിയും വ്യവസായിയുമായ സി. ജയചന്ദ്രൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാരി പി.സി. ലേഖ ആദ്യ പ്രതി സ്വീകരിച്ചു. കണ്ണൂർ കോർപ്പറേഷൻ മുൻമേയർ സുമ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശശീന്ദ്രൻ കെ സി ചാല, സുജിത് ഭാസ്കർ, മീര കൊയ്യോട്, സി.വി. എൻ തൻവീറ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ രാജൻ അഴീക്കോടൻ മറുമൊഴി രേഖപ്പെടുത്തി. കണ്ണൂർ ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ എം. രത്നകുമാർ സ്വാഗതവും സെക്രട്ടറി സുധീർ പയ്യനാടൻ നന്ദിയും പറഞ്ഞു.
Post a Comment