ബി ജെ പി കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് വികസിത ടീം ശിൽപ്പശാല സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഏരിയ പ്രസിഡൻ്റ് സുധാകരൻ S വി അധ്യക്ഷത വഹിച്ച ശിൽപ്പശാല കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത് ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് കുറ്റ്യാട്ടൂർ പഞ്ചായത്ത് ഇൻചാർജ്ജ് ചന്ദ്രൻ മുണ്ടേരി മണ്ഡലം സെക്രട്ടറിമാരായ ദാമോദരൻ പാലക്കൽ രാഹുൽ കെ മാണിയൂർ ഏരിയ പ്രസിഡൻ്റ് പ്രവീൺ ചന്ദ്രോത്ത് ജനറൽ സെക്രട്ടറി മനീഷ് ഇ കുറ്റ്യാട്ടൂർ ഏരിയ ജനറൽ സെക്രട്ടറി ജ്യോതി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ പ്രധാന പ്രവർത്തകരും വികസിത ടീം അംഗങ്ങളും പങ്കെടുത്തു.


Post a Comment