മയ്യില്‍: നാടിനായി സമരം നയിച്ചവരെ നാടക രൂപത്തില്‍ അരങ്ങിലെത്തിക്കാന്‍ വേഷമിട്ട് അമ്പതോളം പേര്‍ 17-ന് അരങ്ങിലെത്തും. മയ്യില്‍ വേളം പൊതുജന വായനശാല യപ്രുവകലാസമിതി പ്രവര്‍ത്തകരാണ് നവതി ആഘോഷത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് പുഴ ചുവന്നകാലം എന്ന പേരില്‍ നാടകം അവതരിപ്പിക്കുക. കണ്ടക്കൈ സമര ചരിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ത്യാഗമാണ് നാടകത്തിന്റെ പ്രമേയം. ജയന്‍ തിരുമനയും ആദിത്യന്‍ തിരുമനയും ചേര്‍ന്നാണ് നാടകമൊരുക്കിയത്. പരിപാടിയുമായി ബന്ധപ്പെട്ട് വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ സമാപന സമ്മേളനം 18-ന് വൈകീട്ട് ആറിന് മുന്‍ മന്ത്രി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും.
Post a Comment