കുറ്റ്യാട്ടൂർ പഴശ്ശി എ എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സ്കൂൾ മാനേജർ ശ്രീ കെ കമാൽ ഹാജി, സൗജന്യ സൈക്കിളും നവാഗതരായ എല്ലാ കുട്ടികൾക്കും യൂണിഫോം, സ്കൂൾ ബാഗ് എന്നിവയും വിതരണം ചെയ്തു.
സിനിമ -സീരിയൽ താരം ശിവദാസൻ മട്ടന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ യൂസഫ് പാലക്കൽ അധ്യക്ഷത വഹിച്ചു. ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
എം ബാലകൃഷ്ണൻ മാസ്റ്റർ, പി ടി എ പ്രസിഡന്റ് ജിഷ പി, പി എം ഗീതാബായ് ടീച്ചർ, ഡോ: ലേഖ ഒ സി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ പി രേണുക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന കെ നന്ദിയും രേഖപ്പെടുത്തി.
Post a Comment