Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലില്‍ മത്സ്യക്കടയും കോണ്‍ഗ്രസ് കൊടിമരങ്ങളും പരക്കെ നശിപ്പിച്ചു

മയ്യിലില്‍ മത്സ്യക്കടയും കോണ്‍ഗ്രസ് കൊടിമരങ്ങളും പരക്കെ നശിപ്പിച്ചു

പറശ്ശിനിക്കടവ് പാലത്തിനു സമീപം കോണ്‍ഗ്രസ് കൊടികള്‍ നശിപ്പിച്ച നിലയില്‍.

മയ്യില്‍ ചെക്ക്യാട്ടുകാവിനു സമീപം മത്സ്യവില്‍പ്പന സ്റ്റാള്‍ നശിപ്പിച്ച നിലയില്‍.

മയ്യില്‍: മയ്യില്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപങ്ങള്‍ കൊടികള്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. ചെക്ക്യാട്ടുകാവിനു സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സി.റഫീക്കിന്റെ മത്സ്യവില്‍പ്പന സ്റ്റാളും നശിപ്പിച്ചു. മേശ, ഫ്രീസര്‍, അളവ് തൂക്ക ഉപകരണങ്ങള്‍, പെട്ടികള്‍ എന്നിവയാണ് റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ച നിലയിലുള്ളത്. 20,000 രൂപയുടെ നഷ്ടം സൂചിപ്പിച്ച് റഫീക്ക് മയ്യില്‍ പോലീസില്‍ പരാതി നല്‍കി. പറശ്ശിനിക്കടവ് പാലത്തിന് സമീപത്തെ രഘുനാഥന്‍ സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം, ചാണോപ്പാറ കോളനി റോഡ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങളും നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തില്‍ കോണ്‍ഗ്രസ് നണിയൂര്‍ നമ്പ്രം ബൂത്ത് കമ്മിറ്റി മയ്യില്‍ പോലീസില്‍ പരാതി നല്‍കി. മലപ്പട്ടം സംഭവുമായി ബന്ധപ്പെട്ടാണ് മയ്യിലും വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്