Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL രാജീവ് ഗാന്ധി ഇന്ത്യൻ യൗവ്വനത്തെ പുനപ്രതിഷ്ഠിച്ച നേതാവ് : സുരേഷ് ബാബു

രാജീവ് ഗാന്ധി ഇന്ത്യൻ യൗവ്വനത്തെ പുനപ്രതിഷ്ഠിച്ച നേതാവ് : സുരേഷ് ബാബു

എളയാവൂർ:രാജീവ് ഗാന്ധി ഇന്ത്യൻ യൗവ്വനത്തെ പുനപ്രതിഷ്ഠിച്ച നേതാവാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. മയ്യിൽ, കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. എളയാവൂർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്രട്ടറി  കെ.സി.ഗണേശൻ, എക്സി. അംഗം കെ.എം ശിവദാസൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ,  മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ലീലാവതി, പഞ്ചായത്തംഗം യൂസഫ് പാലക്കൽ, കെ.എസ്.എസ്. പി.എ. ബ്ലോക്ക് സെക്രട്ടറി എൻ.കെ. മുസ്തഫ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ. രഘുനാഥൻ, ബോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം പി.പി. മമ്മു, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി.പി.സുമേഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വിമുക്തഭടന്മാരെ ആദരിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്