Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുണ്ടേരിക്കടവ് അംഗൻവാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു

മുണ്ടേരിക്കടവ് അംഗൻവാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു

കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ മുണ്ടേരിക്കടവ് അംഗൻവാടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.സജ്മ അധ്യക്ഷത വഹിച്ചു. നിഷ.എം റിപ്പോർട്ട് അവതരിപ്പിച്ചു. എൽ നിസാർ (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ), അസ്മ കെ വി (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), കെ.ബാലസുബ്രമണ്യൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി കമ്മിറ്റി ചെയർമാൻ), കെ വി പ്രസീത (BDO എടക്കാട് ബ്ലോക്ക്), അഭയൻ ബി (കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സിക്രട്ടറി), സ്മിത (CDPOഎടക്കാട് അഡിഷണൽ), ശ്രീദേവി എപി (ICDS സുപ്രവൈസർ), ശ്രീമതി ദീപ (CDS ചെയർ പേഴ്സൺ കുടുംബശ്രി), എം അബ്ദുൽ അസീസ്, കെ മുരളി മാസ്റ്റർ, കെ. അനിൽ കുമാർ, പി സുരേന്ദ്രൻ മാസ്റ്റർ, ഇ പി ഗോപാലകൃഷ്ണൻ, ഹിളർ, പി കെ രഘുനാഥ്, എന്നിവർ പ്രസംഗിച്ചു. നിഷ എം റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ നാസിഫ പി വി സ്വാഗതവും സാവിത്രി കെ വി നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്