മയ്യില്‍: പരിമിതികളില്ലാതാവും മനസ്സു നന്നായാല്‍. പറയുന്നത് മുച്ചക്രവാഹനയാത്രക്കാരനായ കണ്ണാടിപ്പറമ്പ് വാരം കടവിലെ ശറീഫ്. റോഡില്‍ നിന്നും ഏഴ് മീറ്റര്‍ താഴെയാണ് സൈക്കില്‍ റിപ്പയര്‍ നടത്തുന്ന ഇരുകാലുകള്‍ക്ക് ചലനശേഷിയില്ലാത്ത ഇദ്ധേഹത്തിന്റെ വീട്. മുച്ചക്രവാഹനത്തില്‍ നിന്നിറങ്ങി വീട്ടിലേക്കുള്ള പടവകുള്‍കയറിയിറങ്ങി കടുത്ത ക്‌ളേശത്തിലായിരുന്നു. അടുത്തിടെ പത്ത് വര്‍ഷം പഴക്കമുണ്ടായിരുന്ന വാഹനം നശിച്ചതും കൂടെയുണ്ടായിരുന്ന പിതാവിന്റേ വേര്‍പാടും ശറീഫിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വീടിന്റെ ഒന്നാം നിലയിലേക്ക് കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചു നല്‍കാന്‍ തയ്യാറായത്. ബൈത്തു സക്കാത്ത് ചേലേരി, കാരയാപ്പ് മഹല്ല് കൂട്ടായ്മ, തക്കാളിപ്പീടിക കൂട്ടായ്മ, വാരംകടവ് കൂട്ടായ്മ, തക്കാളിപ്പീടിക സലഫി മസ്ജിദ്, ഐ.ആര്‍. ഡബ്ലൂു കണ്ണൂര്‍ എന്നീ സംഘടകളും നാട്ടുകാരോടൊപ്പം ചേര്‍ന്നു. പുതിയ മുച്ചക്ര വാഹനവും ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്തു.കോണ്‍ക്രീറ്റ് പാലത്തിന്‍രെ ഉദ്ഘാടനം ഉത്സവലഹരിയിലായിരുന്നു നാട് ആഘോഷിച്ചത്. തക്കാളിപ്പീടിക സലഫി മസ്ജിദ് ഖത്തീബ് ഉനൈസ് പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. സി.പി.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ഇ.വി. മുഹമ്മദ് കുഞ്ഞി, കെ.കെ.നിസാര്‍, എം.വിപി.മൊയ്തീന്‍, ടി.അഷ്‌റഫ്, ജൗഹര്‍ തക്കാളിപ്പീടിക, അറഫ നാസര്‍, സി.കെ. മഹമൂദ്, ഹാശിം ഫൈസി ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു.
![]() |
നാട്ടുകാര്‍ നിര്‍മിച്ചു നല്‍കിയ കോണ്‍ക്രീറ്റ് പാലത്തിലൂടെ വീട്ടിലേക്ക് മുച്ചക്രവാഹനത്തിലൂടെ ഓടിച്ചെത്തിയ ശറീഫ് |
Post a Comment