മയ്യില്‍: പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ഒന്നാം ക്ലാസ്സുകാരുടെ കുഞ്ഞെഴുത്തുകള്‍ക്ക് അച്ചടി മഷി പുരണ്ടു. കൊളച്ചേരി ഇ.പി.കെ.എന്‍.എസ്. എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രചനകളാണ് അവരുടെ സ്വന്തം ചിത്രീകരണത്തോടെ പ്രകാശനം ചെയ്തത്. സംസ്ഥാനത്തെ മികച്ച ഒന്നാം ക്ലാസ് അധ്യാപികക്കുള്ള ഒന്നഴക് അവാര്‍ഡ് ലഭിച്ച അധ്യാപിക വി.വി.രേഷ്മക്കുള്ള അനുമോദനവും പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുള്‍ മദജീദ് നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഡോ. കെ. രമേശന്‍ കടൂര്‍ പുസ്തകം പരിചയപ്പെടുത്തി. മദേഴ്‌സ് ഫോറം പ്രസിഡന്റ് ടി.പി.രോഷ്‌നി ഏറ്റുവാങ്ങി.
പി.ടി.എ. പ്രസിഡന്റ് ടി.വി. സുമിത്രന്‍ അധ്യക്ഷത വഹിച്ചു. കെ.രാമകൃഷ്ണന്‍, കെ.വി.പവിത്രന്‍, പി.പി.കുഞ്ഞിരാമന്‍, സ്മിത പ്രദോഷ്, ടി.സുബ്രഹ്മണ്യന്‍, പ്രഥമാധ്യാപകന്‍ വി.വി. ശ്രീനിവാസന്‍, കെ.ശിഖ എന്നിവര്‍ സംസാരിച്ചു.
Post a Comment