Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റ തുടങ്ങി

മയ്യിൽ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റ തുടങ്ങി

മയ്യിൽ സ്വർണക്കപ്പ്ഫുട്ബോൾ ടൂർണമെന്റ് ടൂർണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു.
മയ്യിൽ: ചാലഞ്ചേഴ്സ് മയ്യിൽ സംഘടിപ്പിക്കുന്ന മയ്യിൽ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം വി കുഞ്ഞിരാമൻ നമ്പ്യാർ, ജനറൽ കൺവീനർ കെ.പി.അബ്ദുൽ അസീസ്, മുന്നാക്ക സമുദായ  കോർപ്പറേഷൻ ഡയരക്ടർ  കെ.സി. സോമൻ നമ്പ്യാർ, ഇ.എം.സുരേഷ് ബാബു, രവി മാണിക്കോത്ത്, കെ.ബിജു,  കെ. പി.ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഒ എം അജിത്ത് ചൊല്ലിക്കൊടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്