Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

ചട്ടുകപ്പാറ - കട്ടോളി നവകേരള വായനശാല ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം നടത്തി. വായനശാല സെക്രട്ടറി M. C. വിനത 2024-2025 വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കും ഭാവി പ്രവർത്തനവും അവതരിപ്പിച്ചു.മുൻ സെക്രട്ടറി K. ബാബു, വാർഡ് മെമ്പർ K. P. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വായനശാലക്ക് P. P. സജീവൻ, T. K. സജീവൻ എന്നിവർ സാന്ത്വന പ്രവർത്തനത്തിന് വേണ്ടി വാക്കർ നൽകി വാർഡ് മെമ്പർ K. P. ചന്ദ്രൻ, സെക്രട്ടറി M. C. വിനത എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പ്രസ്തുത പരിപാടിക്ക് വായനശാല സെക്രട്ടറി M. C. വിനത സ്വാഗതവും പ്രസിഡണ്ട് K. K. ഷിജു അധ്യക്ഷതയും വഹിച്ചു. ജോയിൻ സെക്രട്ടറി K. K. പ്രസന്ന നന്ദിയും പ്രകാശിപ്പിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്