Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആർ ഉസ്താദ് ആണ്ട് നേർച്ച നാളെ സമാപിക്കും

ആർ ഉസ്താദ് ആണ്ട് നേർച്ച നാളെ സമാപിക്കും

നൂഞ്ഞേരി: പ്രഗൽഭ പണ്ഡിതനും സൂഫിവര്യനുമായ  മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ( പുല്ലൂക്കര ഉസ്താദ്) 24 ആം ആണ്ടുനേർച്ച നൂഞ്ഞേരി മർകസുൽ ഹുദയിൽ നാളെ സമാപിക്കും. ഇന്ന് രാവിലെ 10 മണിക്ക് നടന്ന ഹുജ്ജാജ് സമ്മിറ്റ് കയ്യങ്കോട് അബ്ദുൽ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ സിസി കുഞ്ഞഹമ്മദ് ഹിശാമി ഉദ്ഘാടനം ചെയ്തു. ബഷീർ അർഷദി ആറളം ഉൽബോധനം നടത്തി. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസഖാഫ് നേതൃത്വം വഹിച്ചു. മഗരിബ് നിസ്കാരശേഷം നടക്കുന്ന ഖത് മുൽ ഖുർആൻ മജ്ലിസിന് കെ പി മുത്തുക്കോയ തങ്ങൾ, എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ), സയ്യിദ് ഫായിസ് മുഈനി, യഹ് യ ബാഖവി മുണ്ടേരി നേതൃത്വം നൽകും. തുടർന്ന്  നസീഹ നടക്കും. മുസ്തഫ സഖാഫി ചേലേരിയുടെ അധ്യക്ഷതയിൽ അഫ്സൽ അമാനി മയ്യിൽ ഉദ്ഘാടനം ചെയ്യും. ആലിക്കുഞ്ഞി അമാനി   മയ്യിൽ മുഖ്യപ്രഭാഷണം നടത്തും .  തുടർന്ന് അന്നദാനം നടക്കും. വ്യാഴാഴ്ച രാവിലെ 11:30ന് നടക്കുന്ന ശിഷ്യസംഗമം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ കുമ്മോളി ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്യും. സമാപന പ്രാർത്ഥനക്ക് കുഞ്ഞിക്കോയ തങ്ങൾ നേതൃത്വം വഹിക്കും.  വൈകുന്നേരം 4 30ന് അലുമിനി മീറ്റ് നടക്കും. സയ്യിദ് ജസീൽ അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും. നസീർ സഅദി പദ്ധതി അവതരണം നടത്തും. രാത്രി നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് സുഹൈൽ അസ്സഖാഫ്, ജലീൽ സഖാഫി കാന്തപുരം, അഷ്റഫ് ഹാജി തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം വഹിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്