മയ്യില്‍: പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ച റോഡില്‍ കാര്‍ ഓടിച്ചു കയറി. താര്‍ ചക്രങ്ങളില്‍ പുരണ്ട് വാഹനം പാതി വഴിയില്‍ ഉപേക്ഷിച്ച് യാത്രക്കാര്‍. മയ്യില്‍ ബസ് സ്റ്റാന്‍ഡ് - വള്ളിയോട്ട് - കടൂര്‍മുക്ക് റോഡിലാണ് സംഭവം. പ്രഥാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം നിര്‍ത്തി വെച്ചിരുന്നു. ഇതു സംബന്ധിച്ച ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഗൂഗില്‍ മാപ്പ് വഴി കാസര്‍ഗോഡു നിന്ന് കണ്ണൂര്‍ എയര്‍ പോര്‍ട്ടിലേക്കു പോകുന്ന കാര്‍ യാത്രക്കാരാണ് താറിങ്ങ് നടക്കുന്ന റോഡിലേക്ക് കാര്‍ ഇരച്ചു കയറ്റിയത്. ഒന്നാം ഘട്ടം താറിങ്ങ് നടത്തിയതിനു പിന്നാലെ താര്‍ ഷീറ്റ് വിരിച്ചതിനു മുകളിലൂടെയാണ് കാര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് നാല് ചക്രങ്ങളിലും താര്‍ഷീറ്റ് ചുറ്റി വരിഞ്ഞ് കാര്‍ ഓടാനാകാത്ത സ്ഥിതിയിലാവുകായിരുന്നു. പിന്നീട് ഖലാസികളെത്തിയാണ് കാര്‍ നീക്കം ചെയ്തത്. യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു.
Post a Comment