Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കടൂറിൽ സിപിഐ(എം) കൊടുവള്ളി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

കടൂറിൽ സിപിഐ(എം) കൊടുവള്ളി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു

മയ്യിൽ : സിപിഐ(എം) നേതൃത്വത്തിൽ കടൂറിൽ കൊടുവള്ളി ബാലൻ അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എ പി സൈനുദ്ദീൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എൻ അനിൽകുമാൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി പി നാസർ, കെ ബൈജു, ലോക്കൽ സെക്രട്ടറി കെ കെ റിജേഷ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി വി സന്തോഷ് സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ ഷിബിൻ നന്ദിയും പറഞ്ഞു. തുടർന്ന് ബാലസംഘം ബാലോത്സവവും വേനൽതുമ്പികൾ കലാജാഥയും അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്