കുറ്റ്യാട്ടൂർ: വലിയ വെളിച്ചം പറമ്പ് നവോദയ വായനശാല വർണ്ണകൂടാരം നിശാ ക്യാമ്പ് സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് നേതൃസമിതി വൈസ് ചെയർമാൻ പ്രഭാകരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.വി ദിവ്യ സ്വാഗതം പറഞ്ഞു. ബാലവേദി കൂട്ടുകാരി ശ്രീനന്ദ.സി അധ്യക്ഷയായി. ചട്ടുകപ്പാറ ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ മനോജ് മാസ്റ്റർ ക്യാമ്പ് നയിച്ചു. കളിയും പാട്ടുമായി മുന്നേറിയ ക്യാമ്പിൽ കുട്ടികൾ മനോജ് മാഷിനൊപ്പം ലഹരി വിരുദ്ധ ഗാനം ഏറ്റുപാടി. അവധിക്കാലത്തിന്റെ കൊട്ടിക്കലാശം പോലെ കുട്ടികൾ ഓരോരുത്തരും ക്യാമ്പ് ഏറ്റെടുത്തു. വായനശാല ലൈബ്രറിയൻ റീന സി നന്ദിയും പറഞ്ഞു.
Post a Comment