Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒന്നാം വിള നെല്‍കൃഷിയുടെ ഞാറുകള്‍ നശിച്ചു. കാറ്റില്‍ പെരുവങ്ങൂരില്‍ ആയിരത്തോളം കുലച്ച വാഴകള്‍ നശിച്ചു.

ഒന്നാം വിള നെല്‍കൃഷിയുടെ ഞാറുകള്‍ നശിച്ചു. കാറ്റില്‍ പെരുവങ്ങൂരില്‍ ആയിരത്തോളം കുലച്ച വാഴകള്‍ നശിച്ചു.


പടം 1hari67 മയ്യില്‍ പെരുവങ്ങൂരിലെ പി.വി. അബ്ദുള്‍ അസീസിന്റെ കുലച്ച വാഴത്തോട്ടം നശിച്ച നിലയില്‍.
 മയ്യില്‍: കനത്ത മഴയിലും കാറ്റിലും പെരുവങ്ങൂരില്‍ കനത്ത കൃഷി നാശം.  പുതിയവളപ്പില്‍ പി.വി. അബ്ദുള്‍ അസീസിന്റെ ആയിരത്തോളം കുലച്ച നേന്ത്രവാഴകള്‍ നശിച്ചു. ഒന്നാം വിളക്ക് നെല്‍വിത്തിറക്കിയ  നിരവധി കര്‍ഷകരുടെ ഞാറുകള്‍ നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തി ഉപജീവനം നടത്തുന്ന അസീസിന്റെ നഷ്ടം താങ്ങാവുന്നതിലപ്പുറമാണ്. കെ.രാജന്‍, കെ.ചന്ദ്രന്‍, സി. കൃഷ്ണന്‍ എന്നിവരുടെയും  നേന്ത്രവാഴ തോട്ടവും നശിച്ചു.  മയ്യില്‍ പഞ്ചായത്തിലെ വിവിധ ഭാഗത്ത് ഒന്നാംവിളക്ക് നെല്‍വിത്തിറക്കിയവരും കടുത്ത ദുരിതത്തിലായി. മാണിയൂരെ ഗ്രാമീണ റോഡുകളും വെള്ളത്തിനടിയിലായി.  കടൂര്‍ അരയിടത്തു ചിറക്കെ  പഴശ്ശി കനാലിനു കുറുകെയുള്ള പാലം ഇടിഞ്ഞു താഴ്ന്നതിനാല്‍ ഈ പ്രദേശത്തും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കഴിഞ്ഞ വര്‍ഷവും പ്രദേശത്തുണ്ടായ പ്രശ്‌നം പരിഹരിക്കാത്തത് പ്രതിഷേധത്തിനിടയാക്കുകായണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്