Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രതീക്ഷ കലാകേന്ദ്രം.കരിയർ ഗൈഡൻസ് ക്ളാസും അനുമോദനവും വെള്ളിയാഴ്ച

പ്രതീക്ഷ കലാകേന്ദ്രം.കരിയർ ഗൈഡൻസ് ക്ളാസും അനുമോദനവും വെള്ളിയാഴ്ച

മയ്യിൽ: ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിനു സമീപത്തെ പ്രതീക്ഷ കലാകേന്ദ്രം കരിയർ ഗൈഡൻസ് ക്ളാസും ഉന്നത വിജയികൾക്കുള്ള അനുമോദനവും വെള്ളിയാഴ്ച (23-05-2025) നടത്തും. വൈകീട്ട് 5.30ന് കലാകേന്ദ്രത്തിനു സമീപം. ദേശീയ അധ്യാപക അവാർഡ് ജേതാവും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ റിട്ട. എസ്.ഐ. കോരപ്രത്ത് രാധാകൃഷ്ണൻ, റിട്ട. കസ്റ്റംസ് സി.വി.ശശീന്ദ്രൻ, പൊതു പ്രവർത്തകൻ പിട്ടൻ രാജേഷ്, സി.എസ്.ഐ.ആർ റാങ്ക് ജേതാവ് കെ.വി. അനഘ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. പ്രദേശത്തെ എസ് എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെയും ചടങ്ങിൽ ആദരിക്കും

എം.കെ.ഹരിദാസൻ മാസ്റ്റർ,
റിപ്പോർട്ടർ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്