കണ്ണൂർ:- കണ്ണൂർ പയ്യാവൂരിൽ ബൈക്കിൽ രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ വെട്ടിക്കൊന്നു. അതിക്രമം തടയാൻ ശ്രമിച്ച ഭാര്യക്ക് പരിക്കേറ്റു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു(31) ആണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ടുപേർ വീട്ടിൽ അതിക്രമിച്ചു കയറി നിധീഷിനെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം ആക്രമണം തടയാൻ എത്തിയ ഭാര്യ ശ്രുതി (28)ക്കും പരിക്കേറ്റു.
കൊല്ലപ്പണിക്കാരനാണ് കൊല്ലപ്പെട്ട സുധീഷ്. അക്രമണത്തിൽ പയ്യാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment