മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്ത് സംഘം ജൂണ്‍ ഒന്നിന് മഠത്തില്‍ കയറും. കുറ്റിയാട്ടൂര്‍ പാതിരിയാട് സംഘവും വില്ലിപ്പാലന്‍ കുറുപ്പുമാരുടെ സംഘവുമാണ് നെയ്യാട്ടം നടത്തുന്നതിനുള്ള നെയ്യെഴുന്നള്ളത്ത് നടത്തുക. മൂത്ത നമ്പ്യാര്‍ വി.സി. വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് പാതിരിയാട് മഠത്തില്‍ വ്രതനാളുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. നിഴലില്‍കൂടല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കുശേഷം ജൂണ്‍ അഞ്ചിനാണ് സംഘം കൊട്ടിയൂരേക്ക് കാല്‍നടയായി പുറപ്പെടുക. എട്ടിനാണ് നെയ്യാട്ടം.
Post a Comment