മയ്യില്‍: ജൈവ കര്‍ഷക സമിതി തളിപ്പറമ്പ് താലൂക്ക് സമ്മേളനവും സെമിനാറും മയ്യില്‍ ഐ.ടി.എം. കോളജ് നടത്തി. ഓര്‍ഗാനിക് ഫാമിങ്ങ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് കെ.പി. ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി.ലളിത അധ്യക്ഷത വഹിച്ചു. ഐ.ടി.എം. ചെയര്‍മാന്‍ കെ.കെ. മുനീര്‍, ടി.കെ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കെ. രാധാകൃഷ്ണന്‍, കെ. ബിജിന, പ്രീന, സിന്ധു, ജില്ലാ പ്രസിഡന്‍ര് കെ.കെ. ശ്രീനിവാസന്‍, കെ.ബി.ആര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജിലസ്ലാ പ്രസിഡന്റ് സി. വിശാലാക്ഷന്‍ ക്ലാസ്സെടുത്തു. അഗത്തി ചീര, രാത്രി റാണി, കുറ്റിയാട്ടൂര്‍ മാവ് എന്നിവയുടെ തൈകള്‍ നട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. ജൈവവൈവിധ്യവും നാട്ടറിവും എന്ന വിഷയത്തില്‍ ഡോ. ഇ. ഉണ്ണിക്കൃഷ്ണന്‍ ക്ലാസെടുത്തു. ഭാരവാഹികള്‍: ടി.കെ.ബാലകൃഷ്ണന്‍ (പ്രസി) കെ.വി.ഗംഗാധരന്‍ (വൈസ്.പ്രസി) എന്‍.വി.അഭിലാഷ് (സെക്ര) പി.കൃഷ്ണന്‍ (ജോ. സെക്ര) എ.വി.ലളിത (ഖജ)
Post a Comment