Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാട്ടാമ്പള്ളിപദ്ധതി നവീകരണം: മെക്കാനിക്കല്‍ സാമഗ്രികള്‍ എത്തിയിട്ട് വര്‍ഷങ്ങള്‍. പരിഹാരമുണ്ടാകുമോ ഉപ്പുവെള്ളത്തിന്.

കാട്ടാമ്പള്ളിപദ്ധതി നവീകരണം: മെക്കാനിക്കല്‍ സാമഗ്രികള്‍ എത്തിയിട്ട് വര്‍ഷങ്ങള്‍. പരിഹാരമുണ്ടാകുമോ ഉപ്പുവെള്ളത്തിന്.

 

പടം.9hari1 കാട്ടാമ്പള്ളി പദ്ധതിയുടെ തകര്‍ന്നു കിടക്കുന്ന ഷട്ടറുകളിലൊന്ന്.
പടം.9hari2 കാട്ടാമ്പള്ളി പദ്ധതിയുടെ പാലത്തിന്റെ തകര്‍ന്നുകിടക്കുന്ന കൈവരികള്‍
 മയ്യില്‍:  നാറാത്ത് പഞ്ചായത്തിലെ പരന്നു കിടക്കുന്ന കൃഷിഭൂമിയില്‍ ഉപ്പുവെള്ളം കയറാതിരിക്കാനുള്ള  ഷട്ടറുകള്‍ പ്രവര്‍ത്തനം നിലച്ചിട്ട് ആറ് വര്‍ഷങ്ങള്‍. 1963 ല്‍ കാട്ടാമ്പള്ളി റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിച്ചിട്ട് അറ്റകുറ്റ പ്രവൃത്തികള്‍ നടന്നതും വളരെ കുറച്ച് വര്‍ഷങ്ങളില്‍ മാത്രം. നിലവില്‍ 13 ഷട്ടറുകളും പ്രവര്‍ത്തിക്കാനാകാത്ത വിധം തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ജലസേചന വകുപ്പിന് കീഴില്‍  ഏഴ് ജീവനക്കാരുണ്ടായിടത്ത് നിലവിലുള്ളത് ഒരാള്‍ മാത്രം. നാറാത്ത്് പഞ്ചായത്തിലെ കാര്‍ഷിക സമ്പല്‍ സമൃദ്ധിയുടെ കാലം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
 രണ്ട് വിഭാഗങ്ങളിലെ ഏകോപനക്കുറവ് പ്രശ്‌നമായി.
കാട്ടാമ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് മെക്കാനിക്കല്‍ വിഭാഗവും സിവില്‍ വര്‍ക്ക് വിഭാഗവും തമ്മിലുള്ള ഏകോപനക്കുറവ്  പ്രശ്‌നത്തിന് പരിഹാരം അകലെയാക്കി. മെക്കാനിക്കല്‍ വിഭാഗം നവീകരണത്തിനാവശ്യമായ പുതിയ യന്ത്രോപകരണങ്ങള്‍, സ്പാനുകള്‍, ഷട്ടറുകള്‍ എന്നിവ ഇവിടെ ഇറക്കിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ സിവില്‍ വര്‍ക്കുമായി ബന്ധപ്പെട്ട്  ഉണ്ടാകേണ്ട് ടെന്‍ഡര്‍ നടപടി ഇനിയുമുണ്ടായിട്ടില്ല. 2018 ല്‍ ടെന്‍ഡര്‍ വിളിച്ചെങ്കിലും  കുറഞ്ഞ നിരക്കായതിനാല്‍ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതും പ്രശ്‌നമായി.സിവില്‍ വര്‍ക്കുമായി ബന്ധപ്പെട്ട സര്‍വേ, ബലപരിശോധന തുടങ്ങിയവ തൃശ്ശൂരില്‍ നിന്നെത്തിയ വിദഗ്ധര്‍ പരിശോധിച്ചിരുന്നു.  വേലിയേറ്റവും വേലിയിറക്കവും മൂലം  കൃഷിയിടങ്ങളും കിണറുകളും മലിനമാവുകയാണ്. പ്രശ്‌ന പരിഹാരത്തിനായി കെ.വി. സുമേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്