Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കേരള വ്യാപാരി വ്യവസായ ഏകോപന സമിതിക്ക് പുതിയയൂനിറ്റ് പള്ളിപ്പറമ്പിൽ നിലവിൽ വന്നു

കേരള വ്യാപാരി വ്യവസായ ഏകോപന സമിതിക്ക് പുതിയയൂനിറ്റ് പള്ളിപ്പറമ്പിൽ നിലവിൽ വന്നു

പള്ളിപ്പറമ്പ് എൽ പി സ്കൂളിൽ വ്യാപാരി വ്യവസായ ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിപ്പറമ്പ് പ്രദേശത്ത് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ കമ്മിറ്റിക്ക് രൂപം നൽകി.

പ്രസിഡന്റ് എംവി. മുസ്ഥഫ കോടിപ്പൊയിനെയും, ജനറൽ സിക്രട്ടറിയായി അബ്ദുൽ ഷുക്കൂർ കെ പി.എ.പി. സ്റ്റോറിനേയും, ട്രഷറായി അഷറഫ് പെരുമാച്ചേരിയേയും തിരഞ്ഞെടുത്തു. 

മറ്റ് ഭാരവാഹികൾ.

വൈസ് പ്രസിഡന്റ് . കെ.പി.അബ്ദുൽജലിൽ . പള്ളിപ്പറമ്പ്, രാജൻ പി. പെരുമാച്ചേരി, ജോയന്റ് സിക്രട്ടറിമാർ കൃഷ്ണൻ .എ . പെരുമാച്ചേരി, ഷഹീർ കെ.കെ.

മെമ്പർമാരായി ഹാഷിം, ദിനേഷ് കുമാർ. കമ്പിൽ യൂനിറ്റ് പ്രസിഡന്റ് അബ്ദുള്ള നാറാത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി ബാസിത്ത്, മേഖലാ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മേഖലാ സിക്രട്ടറി ജാഫർ ജില്ലാ കൗൺസിലർ ഗഫൂർ എന്നിവർ സംസാരിച്ചു. കമ്പിൽ യൂനിറ്റ് ജനറൽ സെക്രട്ടറി ഇ പി ബാലകൃഷണൻ സ്വാഗതവും മുഹമ്മദ് കൂട്ടി നന്ദിയും പറഞ്ഞു.

പള്ളിപ്പറമ്പ് പ്രദേശത്തെ വ്യാപാരികൾക്ക് ദേവസ്യ മേച്ചേരി മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ, ജോയൻ ജോൺ സെക്രട്ടറിമാരായ വി പി നൗഷാദ്, ഇ കെ മൊയ്തീൻ, പി എം. ഹംസ വി പി, മുഹമ്മദ് കുഞ്ഞി, എപി സിദ്ദീഖ് , കെ പി ഷറഫുദ്ദീൻ നേതൃത്വം കൊടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്