Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മലയാള ഭാഷാപാഠശാലയുടെ ഒ ചന്തുമേനോൻ പുരസ്കാരം വിതരണം ചെയ്തു

മലയാള ഭാഷാപാഠശാലയുടെ ഒ ചന്തുമേനോൻ പുരസ്കാരം വിതരണം ചെയ്തു

മലയാള ഭാഷാപാഠശാലയുടെ ഒ ചന്തുമേനോൻ പുരസ്കാരം അംബികാസുതൻ മാങ്ങാടിനും ഡോ.മുരളീമോഹനൻ കെ.വിക്കും ഡയറക്ടർ ടി.പി. ഭാസ്കരപൊതുവാൾ സമർപ്പിച്ചു.
കിളിമാനൂർ രാമവർമ്മയുടെ സംഗീതാർച്ചനയോടുകൂടി ആരംഭിച്ച പരിപാടി പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. കവി മാധവൻ പുറച്ചേരി, സാഹിത്യകാരൻമാരായ സുകുമാരൻ പെരിയച്ചൂർ, എ വി പവിത്രൻ, എം ടി അന്നൂർ സിനിമാ നാടകനടി ഭാനുമതി തുടങ്ങിയവർ സംസാരിച്ചു.

പ്രശസ്ത ശില്പി ചിത്രൻ കുഞ്ഞിമംഗലം രൂപകൽപ്പന ചെയ്ത വെങ്കലശിൽപ്പവും പതിനയ്യായിരം രൂപയുമായിരുന്നു പുരസ്‌കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്