മാട്ടൂൽ കടൽ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മാട്ടൂൽ വില്ലേജ് ഓഫീസിന് സമീപം മാട്ടൂൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മനുഷ്യ സംരക്ഷണ ഭിത്തി തീര്‍ത്ത് പ്രതിഷേധിച്ചു.
പിന്നിൽ വീശിയടിക്കുന്ന തിരമാലകൾ, മുന്നിൽ ഏതുനിമിഷവും കടൽ കവർന്നെടുക്കാവുന്ന വീടുകൾ. ചില ഭാഗങ്ങളിൽ കടൽഭിത്തി ഇല്ലാത്തയിടങ്ങൾ, ചില പ്രദേശത്ത് സംരക്ഷണഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങളായി... സംരക്ഷണഭിത്തിയുടെ അഭാവം മൂലം ഈ പ്രദേശങ്ങളില്‍ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സർക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയില്ലാത്തതിനെത്തുടർന്നാണ് വേറിട്ട പ്രതിഷേധവുമായി മുസ്ലിം ലീഗ് വില്ലേജ് ഓഫീസിന് സമീപം പ്രതിഷേധ മനുഷ്യ ഭിത്തി നിർമ്മിച്ചത്.
മാട്ടൂലിന്റെ തീരദേശ ഭാഗങ്ങളിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക, കടൽ ഭിത്തി നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കുക, കരാറുകാരനും സർക്കാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കുക,മാട്ടൂൽ-മടക്കര-തെക്കുംബാട് പുഴയോരങ്ങളിലെ മണ്ണൊലിപ്പ് തടയാൻ നടപടി കൈകൊള്ളുക,
മാട്ടൂൽ സൗത്ത് - മാട്ടൂൽ അതിർത്തി റോഡ് റീ-ടാറിംഗ് ചെയ്യുക, ഡ്രൈനേജ് നിർമ്മാണം പൂർത്തീകരിക്കുക
എന്നീ കാര്യങ്ങൾ ഉന്നയിച്ച് മാട്ടൂൽ വില്ലേജ് ഓഫീസിന് മുന്നിൽ മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി രംഗത്തെത്തിയത്.
Post a Comment