പഠനത്തിലും പവർഫുളായി കയരളത്തെ ജാനശ്രീ
ജാനശ്രീക്ക് സംസ്ഥാന തല പവര്‍ലിഫ്റ്റിങ്ങിലുംപ്ളസ് ടു പരീക്ഷയിലും നേട്ടം
മയ്യില്‍: കയരളം മേച്ചേരി ഗ്രാമത്തിന് അഭിമാനമായി ജാനശ്രീയുടെ ഇരട്ട നേട്ടം. കഴിഞ്ഞ ദിവസം ജില്ലാ തലത്തില്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ നേടി സംസ്ഥാന തലത്തില്‍ യോഗ്യത നേടിയ വിവരമെത്തിയ ഉടനെയാണ് പ്ലസ് ടു പരീക്ഷാ ഫലത്തില്‍ എല്ലാ വിഷയത്തിലും എ.പ്ലസും നേടിയത്. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് ഈ നേട്ടം ലഭിച്ചത്. നേരത്തേ പഞ്ചഗുസ്തിയില്‍ ദേശീയ തലത്തിലും ജാനശ്രീ മെഡല്‍ നേടിയിട്ടുണ്ട്. അധ്യാപകിയാവുക എന്നതോടൊപ്പം ഇന്ത്യക്ക് വേണ്ടി മത്സരിക്കുക എന്നതാണ് ജാനശ്രീയുടെ ആഗ്രഹം. കയരളത്തെ എ.കെ. രതീഷിന്റെയും തായംപൊയിലിലെ എന്‍.രീഷ്മയുടെയും മകളാണ്.
എം.കെ. ഹരിദാസൻ മാസ്റ്റർ, റിപ്പോർട്ടർ.
Post a Comment