കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ നെയ്യാട്ടത്തിനായുള്ള പാതിരിയാട് മഠം വ്രതക്കാരുടെ സംഘം രണ്ടാംഘട്ടമായ വേറെ വെപ്പിന് കുറ്റ്യാട്ടൂർ പുളിക്കൽ കേളോത്ത് തറവാട്ടിൽ ഒത്തുചേർന്നപ്പോൾ
മയ്യില്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിന്റെ നെയ്യാട്ടത്തിനായുള്ള കുറ്റ്യാട്ടൂർ പാതിരിയാട് തക്കാരുടെ രണ്ടാംഘട്ടമായ വ്രതക്കാരുടെ വേറെ വെപ്പ് തുടങ്ങി. കുറ്റിയാട്ടൂര്‍ പാതിരിയാട് മഠത്തില്‍ മൂത്ത നമ്പ്യാര്‍ വേടിയേര ചന്ത്രാ
ത്ത് വിജയന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘമാണ് വ്രതത്തില്‍ കഴിയുന്നത്. പുളിക്കൽ കേളോത്ത് തറവാടിലാണ് വേറെ വെപ്പിന് തുടക്കമായത്.
കൊട്ടിയൂര്‍ പെരുമാളിന് നെയ്യാട്ടത്തിനുള്ള നെയ്യെഴുന്നള്ളത്തിനായി സംഘം വ്രതമെടുക്കുന്നത് പ്രക്കൂഴം ചടങ്ങിനെ തുടര്‍ന്നാണ്. 25 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള ദിവസങ്ങളില്‍ സംഘം പാരമ്പര്യ നമ്പ്യാര്‍ തറവാടുകള്‍ കേന്ദ്രീകരിച്ച് വ്രത നിഷ്ഠയോടെ ഭക്ഷണം തയ്യാറാക്കി കഴിക്കുന്നതാണ് വേറെ വെപ്പ് ചടങ്ങ്. വേറെ വെപ്പില്‍ വ്രതക്കാര്‍ക്കു ശേഷം ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്ന പതിവുമുണ്ട്. ജൂണ്‍ ഒന്നു മുതല്‍ വ്രതനാളുകളുടെ മൂന്നാം ഘട്ടം മഠത്തില്‍ കയറല്‍ ചടങ്ങോടെ തുടങ്ങും. അഞ്ച് നാളുകളാണ് സംഘം മഠത്തില്‍ കഴിയുക.ജൂൺ അഞ്ചിന് സംഘം കാൽനടയായി കൊട്ടിയൂരേക്ക് പുറപ്പെടും.

Post a Comment