Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എൽ ഡി എഫ് സർക്കാരിൻ്റെ നയവൈകല്യങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു: കെ എച്ച് എസ് ടി യു

എൽ ഡി എഫ് സർക്കാരിൻ്റെ നയവൈകല്യങ്ങൾ വിദ്യാഭ്യാസ മേഖലയെ തകർക്കുന്നു: കെ എച്ച് എസ് ടി യു

കണ്ണൂർ : കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിൻ്റെ ഭരണം കയ്യാളുന്ന ഇടത് സർക്കാരിൻ്റെ നയമില്ലായ്മയും നയവൈകല്യങ്ങളും വിദ്യാദ്യാസമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേർസ് യൂണിയൻ ജില്ലാ എക്സ്ക്യൂട്ടീവ് മീറ്റ് കുറ്റപ്പെടുത്തി. പൊതുവിഭ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും കുട്ടികളുടെ കൊഴിഞ്ഞുപോക്കിൻ്റെ തോത് വർധിച്ചിരിക്കുന്നു.
വിദ്യാർഥികൾ അവരുടെ പഠനത്തിന്  കേരളത്തിനകത്തും പുറത്തുമുള്ള പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ലക്ഷക്കണക്കിന് വിഭാർഥികളുടെ കുറവ് സ്കൂൾ എൻറോൾമെൻ്റിൽ ഉണ്ട്.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പ്രതിലോമകരമാണെന്നറിഞ്ഞിട്ടും സർക്കാർ അത് നടപ്പിലാക്കാൻ ശ്രമിച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കണം. ഹയർ സെക്കണ്ടറിയുൾപ്പെടെയുള്ള സ്കൂൾ ഘടകങ്ങളുടെ അക്കാദമിക് നിലവാരം തകർക്കാനുള്ള നീക്കം ചെറുക്കും. നേരത്തെ ഉണ്ടായിരുന്ന ഹയർ സെക്കണ്ടറി ഡയരക്ടറേറ്റ് പുനസ്ഥാപിക്കണം.
ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടൻ തന്നെ അനുവദിക്കണമെന്നും പ്ലസ് വൺ ക്ലാസുകളിൽ പരമാവധി അമ്പത് കുട്ടികൾക്ക് മാത്രമേ പ്രവേശനം നല്കാവൂ എന്നും ക്യാംപ് ആവശ്യപ്പെട്ടു.

വി വി ഉസ്മാന്റെ അധ്യക്ഷതയിൽ ടി.വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്തു.
വി.കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.
കെ.ടി അബ്ദുൽ ലത്തീഫ്,
വിളക്കോട്ടൂർ മുഹമ്മദലി, ഷമീം അഹമ്മദ്, എസ് കെ ആബിദ, സി കെ മുഹമ്മദലി,പി.ബഷീർ, പി പി മജീദ്, പി കെ ഫൈസൽ, ടി പി ഷഫീഖ് എന്നിവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചു.   സി.വി.എൻ യാസറ സ്വാഗതവും ടി കെ സുനീർ  നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്