മയ്യില്‍: പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം നവീകരണം നടത്തിയിട്ടും ബസ് സര്‍വീസ് തുടങ്ങാത്തതില്‍ പ്രതിഷേധം ശക്തം. മയ്യില്‍ ബസ് സ്റ്റാന്‍ഡ്-വള്ളിയോട്ട്-കടൂര്‍മുക്ക് റോഡിലൂടെയുള്ള സര്‍വീസ് നടത്തിയിരുന്ന കെ.എസ്. ആര്‍.ടി.സി. ബസ്സുകളാണ് നിര്‍ത്തലാക്കിയിരുന്നത്.നിലവില്‍ പരിയാരം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ആസ്പത്രി റൂട്ടുകളില്‍ ഒരോ ബസ്സുകളാണ് സര്‍വീസ നടത്തുന്നത്. ചെറുപഴശ്ശി, വള്ളിയോട്ട്, കടൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാരാണ് ബസ് സര്‍വീസ് തുടങ്ങാത്തതില്‍ യാത്ര ചെയ്യാനാകാതെ പ്രയാസപ്പെടുന്നത്. നേരത്തേ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയ ബസ്സുകള്‍ തുടരുന്നതിനായി നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍.
Post a Comment