മയ്യിൽ: സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറത്തിക്കിയ വിജ്ഞാപന പ്രകാരം മയ്യിൽ മേഖലയിൽ ആറ് വാർഡുകൾ കൂടുതൽ ഉണ്ടാകും. മേഖലയിലെ മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലായാണ് ആറ് വാർഡുകൾ പുതുതായി രൂപവത്കരിച്ചത്. മയ്യിലിൽ നേരത്തേയുള്ള 18 വാർഡുകൾക്ക് പുറമെ പാലത്തുങ്കര, കൊളച്ചേരിയിലെ നിലവിലെ 17ന് പുറമെ ചെറുക്കുന്ന്, കയ്യങ്കോട്, നാറാത്ത് നിലവിലുള്ള 17 ന് പുറമെ പാറപ്പുറം, കുറ്റ്യാട്ടൂരിൽ 16ൽ നിന്ന് 18 ഉം (തണ്ടപ്പുറം,വേ ശാല) വാർഡുകൾ രൂപവത്കരിച്ചു.
എം.കെ.ഹരിദാസൻ മാസ്റ്റർ
റിപ്പോർട്ടർ. മയ്യിൽ വാർത്തകൾ
Post a Comment