Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വിജയോത്സവം സംഘടിപ്പിച്ചു

വിജയോത്സവം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് : ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈ സ്കൂൾ എസ് എസ്.  എൽ.സി, എൽ. എസ്.എസ്, യു.എസ്. എസ് സ്കോളർഷിപ് പരീക്ഷ വിദ്യാർത്ഥികളുടെ അനുമോദനവും കെ. ജി വിദ്യാർത്ഥികളുടെ കോൺവെക്കേഷനും സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ ചെയർമാൻ കെ പി അബൂബക്കർ ഹാജിയുടെ അധ്യക്ഷതയിൽ ഹസനത്ത് ജനറൽ സെക്രട്ടറി കെ. എൻ. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ കൺവീനർ ലത്തീഫ് മാസ്റ്റർ,  സി എ.ഒ ഡോ: താജുദ്ധീൻ വാഫി, മാനേജർ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, ശരീഫ് മാസ്റ്റർ, ആലികുഞ്ഞി ഹാജി, വൈസ് പ്രിൻസിപ്പൽ സുനിത, കെ ജി ഹെഡ് സിന്ധു, മേഘ ടീച്ചർ തുടങ്ങിയവർ  ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൾ റഹിമാൻ വേങ്ങാടൻ സ്വാഗതവും ഷീന ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ മത്സര പരീക്ഷ വിജയികളെ ചടങ്ങിൽ ആദരിച്ചു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്