പാപ്പിനിശ്ശേരി: ഭരണഘടനയും ജനാധിപത്യവും നിലനിർത്താൻ ത്യാഗം അനിവാര്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി
പി കെ ഉസ്മാൻ. എസ്ഡിപിഐ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ബോട്ടുജെട്ടി എ.ആർ ഹെറിറ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഫാഷിസ്റ്റുകൾ സമ്പൂർണമായും കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ ജീവത്യാഗം ഉൾപ്പെടെ നൽകി വീണ്ടെടുക്കാൻ നാം മുന്നോട്ടു വരണം. ഫാഷിസത്തെ വിമർശിക്കുമ്പോൾ ജയിൽവാസം കാട്ടി ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. വഖ്ഫ് നിയമത്തിനെതിരായ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് തടയാനാണ് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തത്. ഇത്തരം ഭീഷണികൾക്ക് കീഴടങ്ങില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് നാം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് മഹ്റൂഫ് പാപ്പിനിശ്ശേരി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്, വാർഡ് മെംബർമാരായ സി ഷാഫി, കെ വി മുബ്‌സിന , വിമൻ ഇന്ത്യാ മൂവ്മെൻ്റ് ജില്ലാ ട്രഷറർ ഫാത്തിമ, എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി ഫിറോസ് പാറക്കൽ സംസാരിച്ചു.
Post a Comment