Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഠനക്ലാസ്സ് സംഘടിപ്പിച്ചു

പഠനക്ലാസ്സ് സംഘടിപ്പിച്ചു

മയ്യിൽ: സഹകരണ നിയമം ചട്ടം ഭേദഗതികൾ സംബന്ധിച്ച് മയ്യിൽ സർവീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി ഏകദിന പഠന ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേർഡ് സഹകരണ ജോയിന്റ് രജിസ്ട്രാർ ഇ രാജേന്ദ്രൻ ക്ലാസ് കൈകാര്യം ചെയ്തു. ബേങ്ക് പ്രസിഡന്റ് പി വി മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ പി സൈനുദ്ധീൻ സ്വാഗതവും ചീഫ് എക്കൗണ്ടന്റ് കെ മനോജ് നന്ദിയും പറഞ്ഞു. ഈ മാസം സർവീസിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി ഇൻ ചാർജ് പി വത്സലൻ, ഇന്റേണൽ ഓഡിറ്റർ കെ പ്രകാശൻ, മാനേജർ എം കെ പുഷ്പജൻ എന്നിവർക്ക് യാത്രയയപ്പും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്