നിരന്തോട്: നവീകരണം പൂര്‍ത്തിയാക്കിയ കോറലാട് പൊടിക്കളം മുത്തപ്പന്‍ മടപ്പുരയിലെ പ്രതിഷ്ഠാദിനവും തിരുവപ്പനമോഹോതസ്തസവവും മെയ് ഒന്നു മുതൽ ആരംഭിച്ചു. ഒന്നിന് രാവിലെ തന്ത്രി ജയരാമന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മടപ്പുര ഏറ്റുവാങ്ങലും വിശേഷാല്‍ പൂജകളും. വൈകീട്ട് അഞ്ചിന് ചെറുപഴശ്ശി ഉദയംകോട്ടം ശിവക്ഷേത്രത്തില്‍ നിന്ന കലവറ നിറക്കല്‍ ഘോഷയാത്ര. തുടര്‍ന്ന് പയംകുറ്റി.രാത്രി ഏഴിന് ശില്‍പികളെ ആദരിക്കല്‍ എന്നിങ്ങനെ നടന്നു.
മെയ് രണ്ടിന് വൈകീട്ട് ആറിന് ആയിരം ദീപം സമര്‍പ്പണം. മൂന്നിന് വൈകീട്ട് അഞ്ചിന് അന്തിത്തിറ ചടങ്ങുകള്‍. നാലിന് മലയിറക്കല്‍. ആരിന് അന്തി വെള്ളാട്ടം. എട്ടിന് പ്രസാദ സദ്യ. പത്തിന് സന്ധ്യാവേല. തുടര്‍ന്ന് കളിക്കപ്പാട്ട്. നാലിന് പുലര്‍ച്ചെ അഞ്ചിന് അന്തിതറയുടെ പുറപ്പാട്. 11-ന് അടുച്ചുതളി വെള്ളാട്ടം. വൈകീട്ട് ആറിന് മുത്തപ്പന്‍ വെള്ളാട്ടം. രാത്രി എട്ടിന് ഗുളികന്‍ വെള്ളാട്ടം. എട്ടിന് പ്രസാദ സദ്യ. രാത്രി 11-ന് കലശം എഴുന്നള്ളിപ്പ്. അഞ്ചിന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പന വെള്ളാട്ടം. തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്. 11-മുതല്‍ പ്രസാദ സദ്യ.
Post a Comment