വർഗീയതക്കും, സാമൂഹ്യ ജീവിതക്കുമെതിരെ AIDWA മയ്യിൽ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ തല കാൽനട പ്രചരണ ജാതിയുടെ ഉദ്ഘാടനം ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 2 മണിക്ക് നാറാത്ത് ടൗണിൽ SFI അഖിലേന്ത്യ വൈസ് പ്രസിഡണ്ട് സ: കെ അനുശ്രീ ഉദ്ഘാടനം ചെയ്യും. AIDWA മയ്യിൽ ഏരിയ സെക്രട്ടറി സ: കെ പി രാധ ജാഥാ ലീഡറായും, AIDWA മയ്യിൽ ഏരിയാ പ്രസിഡണ്ട് സ: പി ശാന്തകുമാരി ജാഥാ മാനേജരായും ഉണ്ടാകും.
2025 മെയ് 15, 16, 17, 18 തീയ്യതികളിൽ നടക്കുന്ന കാൽനട പ്രചരണ ജാഥ 2025 മെയ് 15ന് ഉച്ചയ്ക്ക് 2:30ന് നാറാത്ത് ടൗൺ, 4 മണിക്ക് കപ്പാലം, 5 മണിക്ക് പുതിയപറമ്പ്
മെയ് 16ന് ഉച്ചയ്ക്ക് 2:30ന് വൈദ്യർ കണ്ടി, 3:45ന് ചെക്കികുളം, 415 കടുർമുക്ക്, 5:30ന് കൊളച്ചേരി പിആർസി വായനശാല
2025 മെയ് 17 ഉച്ചയ്ക്ക് 2:30 അരിമ്പ്ര, 3:30ന് ഗോപാലൻ പീടിക, 4:45ന് മയ്യിൽ ടൗൺ, 5:30ന് പെരുവങ്ങൂർ
കാൽനട പ്രചരണ ജാഥ സമാപന ദിവസമായ 2025 മെയ് 18ന് ഉച്ചയ്ക്ക് 2:30ന് ഏട്ടേയാർ, 3:30ന് കോറലാട് വൈകുന്നേരം 4 മണിക്ക് ചേറാട്ടുമൂലയിൽ കാൽനടപ്രചരണ ജാഥയ്ക്ക് സമാപനം കുറിക്കും. AIDWA സംസ്ഥാന വൈസ് പ്രസിഡണ്ട് സഖാവ് എം വി സരള സമാപന ദിവസം പ്രസംഗിക്കും.
Post a Comment