ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ചെങ്ങളായി എ. യു പി സ്കൂളിന് 5000 രൂപ പിഴ ചുമത്തി. കളക്ടേഴ്സ് @ സ്കൂൾ പദ്ധതിയുടെ ഭാഗമായി നൽകിയ 4 ബിന്നുകളിൽ പേപ്പറുകൾ പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ അടക്കമുള്ള നിരവധി മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടി ഇട്ടതിനും സ്കൂളിന് സമീപത്തെ കുഴിയിൽ സ്കൂളിൽ നിന്നുള്ള ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടി ഇട്ടതിനുമാണ് സ്‌ക്വാഡ് പിഴ ചുമത്തിയത്.
മാലിന്യങ്ങൾ ഉടൻ തന്നെ എടുത്തുമാറ്റി തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള നിർദേശം സ്‌ക്വാഡ് സ്കൂൾ മാനേജ്മെന്റിനു നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി. കെ, ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ടിജോ കെ ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment