![]() |
കുറ്റിയാട്ടൂര്‍ ശിവക്ഷേത്രത്തിനു സമീപത്തെ മനോജ്കുമാറിന്റെ വീട്ടിലേക്ക് സമീപത്തുള്ള മതില്‍ തകര്‍ന്നു വീണ നിലയില്‍. |
മയ്യില്‍: കനത്ത മഴയില്‍ കുറ്റിയാട്ടൂര്‍ ശിവക്ഷേത്രത്തിനു സമീപം വീട്ടിലേക്ക് കൂറ്റന്‍ മതില്‍ തകര്‍ന്നു വീണ് നാശം. കുറ്റിയാട്ടൂരിലെ മനോജ്കുമാറിന്റെ വീടിന്റെ ജനല്‍ചില്ലകള്‍, ഭിത്തി, തകര ഷീറ്റുകള്‍ എന്നിവയാമ് തകര്‍ന്നത്. പഞ്ചായത്ത് അനുമതിയില്ലാതെ കെട്ടിയുയര്‍ത്തിയ മതിലാണ് തകര്‍ന്നു വീണതെന്നാണ് ആരോപണം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
Post a Comment