എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള വിജയത്തിളക്കം 2025 കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ മെയ് 25ന് നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ആദരസമ്മേളനത്തോടനുബന്ധിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും ഉപകാരങ്ങൾ നൽകും.
പരിപാടിയിൽ ശ്രീമതി ദിവ്യ എസ് അയ്യർ ഐഎഎസ് മുഖ്യാതിഥിയാകും. ഈ അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും പ്ലസ് ടു വിഎച്ച്എസ്ഇ പരീക്ഷകളിൽ 90% ത്തിന് മുകളിൽ വിജയം നേടിയവരെയും സർവ്വകശാല പരീക്ഷയിൽ റാങ്ക് നേടിയവരെയും ആണ് വിജയത്തിളക്കം 2025 ആദരിക്കുക.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയവരുടെ പേരും ഫോട്ടോയും പ്രധാനാധ്യാപകരും 18നും പകൽ രണ്ടിന് മുമ്പും, പ്ലസ് ടു, വി എച്ച് സി പരീക്ഷയിൽ 90%ത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ പേരും ഫോട്ടോയും 22ന് വൈകിട്ട് 5 മുമ്പും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി തളിപ്പറമ്പ് എംഎൽഎ ഓഫീസിൽ എത്തിക്കണം. തളിപ്പറമ്പ് മണ്ഡലത്തിൽ താമസിച്ച് മണ്ഡലത്തിന് പുറത്തുള്ള സ്കൂളിൽ പഠിച്ച ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ പകർപ്പും വിലാസവും സഹിതം വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി ചേർത്ത് തീയതിക്കുള്ളിൽ എംഎൽഎ ഓഫീസിൽ നൽകണം.
ഫോൺ : 04602201010
Post a Comment