1993-94 പൂർവ്വ വിദ്യാർഥിസംഗമം - നെല്ലിമരത്തണലിൽ 25-ന്
Green View Home Stay Mayyil -0
മയ്യിൽ: മയ്യിൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 1993-94 പത്താം തരം ബാച്ച് പൂർവ വിദ്യാർഥി കൂട്ടായ്മ മെയ് 25 -ന് നടത്തും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് സിനിമ - സീരിയൽ താരം ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. ബിജു കണ്ടക്കൈ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിരമിക്കുന്ന മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലും ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്ററുമായ എം.കെ. അനൂപ് കുമാറിനെ അനുമോദിക്കും. പൂർവ വിദ്യാർഥികളുടെ മക്കളിൽ പ്ളസ് ടു, എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ്, സെറ്റ് , നെറ്റ് എന്നിവയിൽ ഉന്നത വിജയം നേടിയവരെയും അനുമോദിക്കും.
Post a Comment