Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന വിജ്ഞാന സാംസ്കാരിക പരിപാടി ചെങ്ങളായി പൊലിമ മെയ് 18 മുതൽ 25 വരെ

ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന വിജ്ഞാന സാംസ്കാരിക പരിപാടി ചെങ്ങളായി പൊലിമ മെയ് 18 മുതൽ 25 വരെ

ചെങ്ങളായി ഗ്രാമപഞ്ചായത്ത് വികസന വിജ്ഞാന സാംസ്കാരിക പരിപാടി ചെങ്ങളായി പൊലിമ സംഘടിപ്പിക്കുന്നു 2025 മെയ് 18 ഞായറാഴ്ച ആരംഭിച്ച് മെയ് 25 ഞായർ വരെ 8 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി ചെങ്ങളായി യുപി സ്കൂളിൽ നടക്കുന്നത്. ഓരോ ദിവസത്തെയും പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറും സംവാദവും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാദിവസവും വൈകുന്നേരം സാംസ്‌കാരിക സമ്മേളനം കാർണിവൽ വിനോദ വിജ്ഞാന പരിപാടികൾ എന്നിവ നടക്കും.

മെയ് 18ന് അങ്കണവാടി കലോത്സവത്തോടുകൂടി പരിപാടി ആരംഭിക്കുകയും അന്നേദിവസം വൈകുന്നേരം അഞ്ചുമണിക്ക് ചെങ്ങളായി ടൗണിൽ നിന്നാരംഭിച്ച് വിളംബര ഘോഷയാത്ര ചെങ്ങളായി യു പി സ്കൂളിൽ എത്തിച്ചേരും ചെങ്ങളായി പൊലിമയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നിർവഹിക്കുന്നു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  വി പി മോഹനൻ അധ്യക്ഷനായ പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായി കണ്ണൂർ ജോയിൻ ഡയറക്ടർ അരുൺ ടി ജെ പങ്കെടുക്കുന്നു.കൂടാതെ ചെങ്ങളായി പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകൾ അറിയിക്കും. രാത്രി 7 മണി മുതൽ മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ് അരങ്ങേറും.

മെയ് 19ന് ആരോഗ്യരംഗത്തെ വിവിധ വിഷയങ്ങളെ മുൻനിർത്തി സ്പർശം എന്ന പേരിൽ സെമിനാറും സംവാദവും നടക്കും.പ്രസ്തുത പരിപാടി കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സൈറു ഫിലിപ്പ് നിർവഹിക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. തുടർന്ന് 7 മണി മുതൽ മാപ്പിളപ്പാട്ടിന്റെ ഈരടികളിൽ ഇശൽ രാവ് അവതരിപ്പിക്കും.

മെയ് 21നു ബുധനാഴ്ച നടക്കുന്ന വയോജന സർഗ്ഗ സംഗമം രാവിലെ 10 മണിക്ക് പ്രൊഫസർ എ കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസത്തെ സാംസ്കാരിക സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈകുന്നേരം പഞ്ചായത്ത് പരിധിയിലെ വിവിധ മേഖലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.

മെയ് 22 ന് വ്യാഴാഴ്ച വിദ്യാഭ്യാസ കലാസാംസ്കാരിക രംഗത്തെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ അധ്യാപക പി ടി എ സംഗമവും സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ഒത്തുചേരലും നടക്കും. വൈകുന്നേരത്തെ സാംസ്കാരിക സമ്മേളനം ഡയറക്ടർ പ്രിൻസിപ്പൽ ദേവരാജൻ പി വി ഉദ്ഘാടനം ചെയ്യും. രമേശൻ കടൂർ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുന്നു. വൈകുന്നേരം പഞ്ചായത്തിലെ സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർ, ഗ്രന്ഥശാല പ്രവർത്തകർ, ലൈബ്രേറിയന്മാർ തുടങ്ങിയവരുടെ കൂട്ടായ്മ പ്രസിദ്ധ നാടക സംവിധായകനും സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ സുരേഷ് ബാബു ശ്രീസ്ത ഉദ്ഘാടനം ചെയ്യുന്നു. പരിപാടിയിൽ നാരായണൻ കാവുമ്പായി പങ്കെടുക്കും. തുടർന്ന് ഏഴു മണി മുതൽ പ്രദേശവാസികൾ അവതരിപ്പിക്കുന്ന നാടകോത്സവം നടക്കും.
MAYYIL VARTHAKAL, MAYYIL VARTHAKAL,MAYYIL VARTHAKAL, MAYYIL VARTHAKAL
മെയ് 23 ന് വെള്ളിയാഴ്ച കാർഷിക മേഖലയിലെയും മൃഗസംരക്ഷണ മേഖലയിലെയും വിവിധ വിഷയങ്ങളെ മുൻനിർത്തി നടത്തുന്ന പരിപാടി ആത്മ പ്രോഗ്രാം ഡയറക്ടർ എ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഡയറക്ടർ വീണാറാണി, കെ വി കെ ഡോക്ടർ ജയരാജൻ ,വെറ്റിനറി അസിസ്റ്റൻറ് ഡയറക്ടർ സുഷ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം വി പി മോഹനൻ ഉദ്ഘാടനം ചെയ്യും തുടർന്ന് താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.

മെയ് 24ന് ശനിയാഴ്ച യുവജന കൂട്ടായ്മയും പ്രൊഫഷണൽ മീറ്റുംbസംഘടിപ്പിക്കും.പ്രസ്തുത പരിപാടി എം ടി ടി സി ചെയർമാൻ പി വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ശ്രീ സുർജിത്ത് പരിപാടിയിൽ പങ്കെടുക്കും രാത്രി കാലിക്കറ്റ് മെഗാ മില്ലേനിയം അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.

മെയ്‌ 25 ന് രാവിലെ നടക്കുന്ന കൗമാര കുട്ടികളുടെ ലൈഫ്സ്കിൽ ട്രെയിനിങ് പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പ്രദീപൻ മാലൊത്ത് ഉദ്ഘാടനം ചെയ്യുകയും ക്ലാസ്സ് നയിക്കുകയും ചെയ്യും.തുടർന്ന് കുടുംബശ്രീ ഓക്സിലറി സ്ത്രീകളുടെ കലാ പരിപാടികൾ അവതരിപ്പിക്കുന്നു.
അന്നേദിവസം വൈകുന്നേരം നടക്കുന്ന പൊലീമയുടെ സമാപന സമ്മേളനത്തിന് ബഹുമാനപ്പെട്ട ഇരിക്കൂർ എം എൽ അഡ്വക്കേറ്റ് സജീവ് ജോസഫും അഴിക്കോട് എം എൽ എ കെ വി സുമേഷും മുഖ്യഥിതീകളായി എത്തും. തുടർന്ന് വാട്ടർ DJ night പരിപാടിയോടു കൂടി പൊലിമക്ക് സമാപനം കുറിക്കും. പ്രസ്തുത പരിപാടിയുടെ വിജയത്തിനും നടത്തിപ്പിനുമായി എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്