*പൊന്നാമ്പിടി ഫാമിലി ഗ്രുപ്പിന്റെ 18'മത് ലുഡോ ടൂർണമെന്റ് ജൂൺ 1ന്*
മയ്യിൽ:പൊന്നാമ്പിടി ഫാമിലി ഗ്രുപ്പിന്റെ 18'മത് ലുഡോ ടൂർണമെന്റ് ജൂൺ 1ന് ആരംഭിക്കും.
'ലഹരിക്കെതിരെ പട പൊരുതാം' എന്ന സന്ദേശവുമായി നടത്തപ്പെടുന്ന ലുഡോ മത്സരത്തിൽ
പ്ളേ മേക്കേർസ്
ഡൈസ് റോളേർസ്
പവർ കോയിൻ
ലെജൻഡ്സ് എന്നീ 4 ടീമുകൾ മത്സരിക്കും.
ടൂർണമെന്റിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിക്കും. മയക്കുമരുന്നിനും മറ്റും അടിമകളായി യുവതലമുറ വഴിതെറ്റുന്ന ഇക്കാലത്ത് ഇതുപോലുള്ള മത്സരങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ടൂർണമെന്റ് കോഡിനേറ്റർ ഷക്കീർ അലിഫ് ഷാ, കമ്മിറ്റി ഭാരവാഹികളായ നൗഷാദ് നൗച്ചു, അലി മലപ്പട്ടം ഫസീല വയനാട് എന്നിവർ പറഞ്ഞു. വിജയികൾക്കും, രണ്ണേഴ്സപ്പിനും ഫാമിലി ഗ്രുപ്പിന്റെ സഹകരണത്തോടെ ട്രോഫിയും ക്യാഷ് അവാർഡും സമാനിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു..
Post a Comment